റെക്കോര്‍ഡ് നേട്ടം; സെന്‍സെക്‌സ് 37,637 എത്തി

Image result for sensexനഷ്ടത്തില്‍ നിന്നും റെക്കോര്‍ഡ് നേട്ടം തിരികെ പിടിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 31.10 പോയന്റ് നേട്ടത്തില്‍ 37,637.06ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 18.40 പോയന്റ് നേട്ടത്തില്‍ 11,374.80ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1060 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 422 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ക്വാളിറ്റി, റിലന്‍സ് നേവല്‍, ദിലീപ് ബില്‍ഡേകോണ്‍ ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്ററ്റ്‌സ് പ്രോപ്പര്‍ട്ടീസ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, റയമോണ്ട് ലിമിറ്റഡ്, റിലയന്‍സ് ക്യാപ്പിറ്റല്‍, റിലയന്‍സ്പവര്‍ വലിമിറ്റഡ്, മഹീന്ദ്ര ലൈഫ്‌സ്‌പേയ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Comments