ലക്ഷ്യം
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കുക.
- എന്‍സിസി, എന്‍എസ്എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളര്‍ത്തുക.
- വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നിവ വളര്‍ത്തുക.
- സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാനും ദുരന്തഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനും ഉള്ള മനോഭാവം വിദ്യാര്‍ഥികളില്‍ വളര്‍ത്തുക.
- സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക.
ആസ്ഥാനം
തിരുവനന്തപുരം ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്നത്.
സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനം
ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.
പരിശീലനം
ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓരോ വര്‍ഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകള്‍, നിയമസാക്ഷരതാ ക്ലാസുകള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്‌സൈസ്, ആര്‍.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വര്‍ഷം 130 മണിക്കൂര്‍ സേവനമാണ് നടത്തേണ്ടത്.
മറ്റ് സംസ്ഥാനങ്ങളില്‍
രാജസ്ഥാനില്‍ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ് സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്.
Comments
Post a Comment