
രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയുടെ പേരില്‍ 100 രൂപയുടെ നാണയം റിസര്‍വ്വ് ബാങ്ക് പുറത്തിറക്കി. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ വന്നതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് നാണയം പറത്തിറക്കുന്നത്. 1915ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ ഇന്ത്യയില്‍ എത്തിയത്.

ഇതിന്റെ 100ആം വാര്‍ഷികം 2015ല്‍ ആഘോഷിച്ചിരുന്നു എങ്കിലും 2018ലാണ് നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. ഗാന്ധിജി ഇന്‍ഡ്യയിലേക്ക് മടങ്ങിയെത്തിയത് 1915 ജനുവരി 9നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്രധാന തുറമുഖമായ മുംബൈ തുറമുഖത്താണ് കപ്പല്‍ മാര്‍ഗ്ഗം എത്തിയത്. ദക്ഷിണാഫ്രിക്കയിലെ ഫീനിക്‌സ് ആശ്രമത്തില്‍ നിന്നും വന്ന വിദ്യാര്‍ത്ഥികളെ അക്കാലത്ത് രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേയ്ക്ക് ക്ഷണിക്കുകയുണ്ടായി. അങ്ങനെയാണ് ഗാന്ധിജിയും ടാഗോറും തമ്മില്‍ പരിചയപ്പെടുന്നത്.
ഗാന്ധി നാണയം 50 ശതമാനം വെള്ളി, 40 ശതമാനം കോപ്പര്‍, അഞ്ച് ശതമാനം നിക്കല്‍, അഞ്ച് ശതമാനം സിങ്ക് എന്നിവ ഉപയാഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Comments
Post a Comment