ഗോദവര്‍മ്മ രാജ

Image result for gv raja            കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലെഫ്‌റ്റെനെന്റ് കേണല്‍ പി. ആര്‍. ഗോദവര്‍മ്മ രാജ 1908 ഒക്ടോബര്‍ 13 ന് ജനിച്ചു. കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍, കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും മകനായിട്ടാണ് ജനിച്ചത്. രാജകുലത്തിലെ കണ്ണി എന്നതിലെറെ ജി.വി. രാജ പ്രശസ്തനായത് കായിക രംഗവുമായി ബന്ധെപ്പെട്ടാണ്. കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ അദ്ദേഹം കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ജി. വി. രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13, കേരളസര്‍ക്കാര്‍ സംസ്ഥാന കായിക ദിനമായി ആചരിച്ചുവരുന്നു.

            ജി. വിയുടെ ആദ്യകാല സ്‌കൂള്‍ പഠനം പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ തന്നെ കീഴില്‍ 1913-ല്‍ സ്ഥാപിച്ച എസ്സ്. എം. വി. (S.M.V) ഹൈസ്‌കൂളില്‍ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനും, സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ശേഷം മെഡിസിനില്‍ ബിരുദപഠനം നടത്താന്‍ മദ്രാസിലെയ്ക്ക് പോയി. പിന്നീട് 26കാരനായ ജി. വി. രാജ 17കാരിയായ കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയെ 1934 ജനുവരി 24-ന് വിവാഹം കഴിച്ചു. കാര്‍ത്തിക തിരുനാള്‍ തിരുവിതാംകൂറിന്റെ അവസാനത്തെ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ ഏക സഹോദരി ആയിരുന്നു. കാര്‍ത്തിക തിരുനാളുമായിട്ടുള്ള വിവാഹ ശേഷമാണു ജി. വി. രാജ തിരുവനന്തപുരത്ത് എത്തുന്നത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ മെഡിസിനു പഠിക്കുമ്പോള്‍ ആയിരുന്നു തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നും വിവാഹാലോചന ലഭിച്ചത്. വിവാഹത്തിന് സമ്മതം നല്‍കിയ അദ്ദേഹം അപ്പോള്‍ തന്നെ ബിരുദ പഠനം ഉപേക്ഷിച്ചു.

            1933 ല്‍ തന്നെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും കേരളത്തിലേയും തെക്കേ ഇന്ത്യയിലേയും രാജകുടുംബാംഗങ്ങളും പള്ളിക്കെട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങല്‍ ഒരാഴ്ചയോളം നീണ്ടു നിന്നു. വിവാഹശേഷം അന്നത്തെ മരുമക്കത്തായ വ്യവസ്ഥിതി പ്രകാരം ജി. വി. രാജ കാര്‍ത്തിക തിരുനാളിനോപ്പം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കി. വിവാഹ ശേഷം ഇരുവരും കുറച്ചു കാലം മധുവിധു ആഘോഷിക്കാന്‍ കോവളത്തായിരുന്നു താമസം. ഈ സമയത്താണ് കോവളത്തിന്റെ പ്രകൃതി ഭംഗി മനസ്സിലാക്കിയ ഗോദവര്‍മ്മ രാജ, അവിടം ഒരു വിനോദസഞ്ചാര മേഖലയാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചത്.

            കാര്‍ത്തിക തിരുനാളുമായുള്ള വിവാഹ ശേഷം ഗോദവര്‍മ്മ രാജ തിരുവിതാംകൂര്‍ സൈന്യത്തില്‍ ക്യാപ്റ്റന്‍ ആയി സൈനിക സേവനത്തില്‍ പ്രവേശിച്ചു. പിന്നീട് ലെഫ്‌റെനെന്റ്‌റ് കേണല്‍ ആയി അദേഹം 1950 ല്‍ വിരമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ടെന്നീസ് പ്രചരിപ്പിക്കുന്നതിനായി വിംബിള്‍ഡണ്‍ ജേതാവ് ബില്‍ ടില്‍ഡണെ ഒരു പ്രദര്‍ശന മത്സരത്തിനായി ജി. വി. രാജ ക്ഷണിച്ചു. ഇതിനെത്തുടര്‍ന്ന് 1938 ഫെബ്രുവരി 1-ന് തിരുവനന്തപുരം ശാസ്തമംഗലത്ത് ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബും അദ്ദേഹം സ്ഥാപിച്ചു. തിരുവിതാംകൂര്‍ സൈന്യത്തില്‍ നിന്നും വിരമിച്ച രാജ 1950 മുതല്‍ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. പിന്നീട് ബി.സി.സി.ഐ യുടെ വൈസ് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിലൂടെ ബി.സി.സി.ഐയില്‍ ഉന്നത സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തമായി.

            1954-ല്‍ രൂപവത്കരിക്കപ്പെട്ട ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപകപ്രസിഡന്റായിരുന്നു ലെഫ്‌റ്റെനെന്റ് കേണല്‍ പി. ആര്‍. ഗോദവര്‍മ്മ രാജ. 11 കായികസംഘടനകളുടെ യോഗത്തിന്റെ ഫലമായാണ് ഈ സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി മാറി. അദ്ദേഹത്തിന്റെ മരണം വരെ രാജ കൗണ്‍സിലിന്റെ പ്രസിഡന്റായും തുടര്‍ന്നു. ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ് കമ്മിറ്റി, വേളി ബോട്ട് ക്ലബ്, ട്രിവാന്‍ഡ്രം ഫ്‌ലയിങ്ങ് ക്ലബ് എന്നിവയും അദ്ദേഹം സ്ഥാപിച്ചതാണ്. തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ലേബര്‍ കോറിന്റെ കമാന്‍ഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ ആദ്യത്തെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്റ്ററുമായിരുന്നു രാജ. കോവളത്തെ വിനോദസഞ്ചാരമേഖലയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച രാജയാണ് ഗഠഉഇ യുടെ ആദ്യത്തെ ചെയര്‍മാന്‍. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുവേണ്ടി യത്‌നിചതില്‍ പ്രധാനി അദ്ദേഹമായിരുന്നു.

            1971ല്‍ ഇന്ത്യ സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ മീറ്റിംഗില്‍ പങ്കെടുക്കാനായി പട്യാലയിലേക്ക് പോയ അദേഹം ഏപ്രില്‍ 30-ന് കുളു താഴ്വരയില്‍ വച്ചുണ്ടായ വിമാനാപകടത്തില്‍ 62-ആം വയസ്സില്‍ അന്തരിച്ചു. വിമാനം പറന്നുയര്‍ന്ന ഉടനെ തന്നെ യന്ത്രതതകരാറ് കാരണം നിലംപതിക്കുകയായിരുന്നു. ഉടനെ തന്നെ ഫയര്‍ഫോര്‌സ് എത്തി തീ കെടുത്തിയെങ്ങിലും അപകടം നടന്ന ക്ഷണം തന്നെ അദ്ദേഹത്തിന്റെ ജീവന്‍ പോയിരുന്നു. അദേഹത്തിന്റെ മൃതശരീരം ഡല്‍ഹി വഴി തിരുവനന്തപുരത്തെതിച്ചു. പൊതു ദര്‍ശനത്തിനു വച്ച ശേഷം ജന്മനാടായ പൂഞാരിലേക്ക് കൊണ്ടുപോയി തറവാടായ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ വച്ച് ദഹിപ്പിച്ചു. ജി വി രാജയുടെ മരണസമയത്ത് തിരുവനന്തപുരം വിമാന താവളത്തിന്റെ വികസന പ്രക്രിയകള്‍ നടക്കുകയായിരിന്നു. തിരുവനന്തപുരത്ത് ഒരു വിസ്‌കൗന്ട്ട് ഫ്‌ലൈറ്റ് ഇറങ്ങി കാണണം എന്നുള്ളത് അദേഹത്തിന്റെ ഒരു വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ അവിടെ ആദ്യം ഇറങ്ങിയ വലിയ വിമാനം ജി. വി. രാജയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ളതായിരുന്നു.

            മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പൂഞ്ഞാര്‍ കൊട്ടാരം വളപ്പിലെ കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു. പൂയം തിരുനാള്‍ ഗൌരി പാര്‍വതി ഭായി, കേരളത്തിലെ പ്രസിദ്ധ ഇംഗ്ലീഷ് സാഹിത്യകാരി അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, മൂലം തിരുനാള്‍ രാമവര്‍മ്മ രണ്ടാമന്‍ എന്നിവര്‍ മഹാറാണി കാര്‍ത്തിക തിരുനാള്‍-കേണല്‍ ഗോദവര്‍മ്മ രാജാ ദമ്പതികളുടെ മക്കളാണ്. 

1.      തിരുവനന്തപുരത്തെ കായികവിദ്യാലയം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

2.      കായികരംഗത്തെ സംഭാവനകള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജി.വി. രാജ പുരസ്‌കാരം നല്‍കിവരുന്നു.

3.      വിനോദസഞ്ചാരമേഖലയ്ക്കുള്ള ആജീവനാന്തസംഭാവനകള്‍ക്ക് കേരള വിനോദസഞ്ചാരവകുപ്പ് നല്‍കിവരുന്ന പുരസ്‌കാരവും അദ്ദേഹത്തിന്റെ പേരിലാണ്.

4.      രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 കേരള കായികദിനമായി ആചരിക്കുന്നു.

Comments