
ബീഹാറിലെ സീവാന്‍ ജില്ലയിലെ സെരാദെയ്
എന്ന സ്ഥലത്ത് 1884 ഡിസംബര്‍ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് മഹാദേവ് സഹായ്, മാതാവ്
കമലേശ്വരി ദേവി എന്നിവരായിരുന്നു. അദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോള്‍ തന്നെ
മാതാപിതാക്കള്‍ ഒരു പണ്ഡിതന്റെയടുക്കല്‍ പേര്‍ഷ്യന്‍ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാന്‍
കൊണ്ടുചെന്നാക്കി. ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു
പ്രാഥമികവിദ്യാഭ്യാസം. 1896ല്‍ തന്റെ പന്ത്രണ്ടാം വയസില്‍ രാജവന്‍ഷി
ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്‌നയിലേക്കു
പോയി. അവിടെനിന്നും രണ്ടുവര്‍ഷത്തെ വിദ്യാഭ്യാസത്തിനുശേഷം കല്‍ക്കട്ടാ സര്‍വ്വകലാശാലയില്‍
സ്‌കോളര്‍ഷിപ്പോടെ പ്രവേശനം ലഭിച്ചു. 1902 ല്‍
കല്‍ക്കട്ട പ്രസിഡന്‍സി കോളേജില്‍ സയന്‍സ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി.
ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്. പിന്നീട് അദേഹം
സാമ്പത്തികശാസ്ത്രത്തില്‍ ശ്രദ്ധിക്കുകയും കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍
നിന്നും 1907ല്‍ ബിരുദാനന്തരബിരുദവും നേടി.
ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കിയശേഷം
രാജേന്ദ്രപ്രസാദ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് ബീഹാറിലെ എല്‍.എസ് കോളേജില്‍
അസിസ്റ്റന്റ് പ്രൊഫസ്സറായിട്ടായിരുന്നു. ചെറിയ സമയത്തിനുള്ളില്‍ അദ്ദേഹം ആ
കോളേജിലെ പ്രിന്‍സിപ്പള്‍ ആയി സ്ഥാനക്കയറ്റം കിട്ടി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി
ഉദ്യോഗം രാജിവെക്കുകയായിരുന്നു. പിന്നീട് ബീഹാറില്‍ നിന്നും കല്‍ക്കട്ടയിലെത്തിയ
അദ്ദേഹം തന്റെ നിയമപഠനം ആരംഭിച്ചു. കല്‍ക്കട്ടയില്‍ നിയമപഠനത്തോടൊപ്പം തന്നെ കല്‍ക്കട്ട
സിറ്റി കോളേജില്‍ അദ്ധ്യാപകനായും ജോലിയും ചെയ്തിരുന്നു. 1915 ല്‍ സ്വര്‍ണ്ണമെഡലോടെ
രാജേന്ദ്രപ്രസാദ് നിയമത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. പിന്നീട് അദ്ദേഹം 1937 ല്‍ അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും
നിയമത്തില്‍ ഡോക്ടറേറ്റും സമ്പാദിച്ചു.
അഭിഭാഷകനായി രാജേന്ദ്രപ്രസാദ് ജോലിക്ക്
കയറുന്നത് 1916ലാണ്. ബീഹാര്‍ ഹൈക്കോടതിയിലും, ഒഡീഷ ഹൈക്കോടതിയിലും ആയിരുന്നു
ആദ്യകാലത്ത് ജോലി ചെയ്തു തുടങ്ങിയത്. ഇക്കാലത്ത് പാട്‌ന സര്‍വ്വകലാശാലയിലെ സിന്‍ഡിക്കേറ്റ്
അംഗമായും പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സെര്‍ച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളില്‍ അദേഹം
എഴുതുകയും സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തുകയും ചെയ്തു. 1934-ല്‍ ബീഹാറില്‍ ഭൂകമ്പം ഉണ്ടായ സമയത്ത്
അദ്ദേഹം രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അടുത്ത സഹപ്രവര്‍ത്തകനായ അനുരാഗ്
നാരായണ്‍ സിന്‍ഹയെ ചുമതലകള്‍ ഏല്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തനം
നടത്തിയത്. പിന്നീട് ഭൂകമ്പം ബാധിച്ചവരെ പുനരധിവസിപ്പിക്കാന്‍ വേണ്ടി ബീഹാര്‍
റിലീഫ് കമ്മിറ്റിക്കും അദ്ദേഹം രൂപം നല്‍കി. ശേഷം 1934ലെ ബോംബെ സമ്മേളനത്തില്‍ അദേഹത്തെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ
അധ്യക്ഷനായി തെരഞ്ഞെടുത്തു. പ്രസാദ് അധ്യക്ഷനാവുന്ന ആദ്യത്തെ സമ്മേളനം ഇതായിരുന്നു.
പിറ്റെ വര്‍ഷം 1935-ല്‍ ക്വെറ്റയില്‍ ഭൂകമ്പമുണ്ടായപ്പോള്‍
അവിടേക്ക് പോകാന്‍ ബ്രിട്ടീഷ് ഗവര്‍മെന്റ് പ്രസാദിന് വിലക്ക് ഏര്‍പ്പെടുത്തി.
അതിനാല്‍ അദ്ദേഹം പഞ്ചാബില്‍ നിന്നുകൊണ്ട് ഭൂകമ്പദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
രൂപം നല്‍കുകയും ചെയ്തു. 1939-ല്‍ ആശയപരമായ പ്രശ്‌നത്തെ തുടര്‍ന്ന്
സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തുടര്‍ന്നു. 1942 ആഗസ്റ്റ് 8-ലെ കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യ
പ്രമേയത്തെ തുടര്‍ന്ന് നിരവധി നേതാക്കള്‍ അറസ്റ്റിലായപ്പോള്‍. രാജേന്ദ്ര പ്രസാദിനെ
ബീഹാറിലെ സദാഖത്ത് ആശ്രമത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂര്‍ സെന്റട്രല്‍
ജയിലിലടച്ചു. ഏകദേശം മൂന്ന് വര്‍ഷത്തോളമുള്ള ജയില്‍ ശിക്ഷക്ക് ശേഷം 1945 ജൂണില്‍ അദേഹം മോചിതനായി.

സാഹിത്യ സംഭാവനകള്‍
·
സത്യാഗ്രഹ അറ്റ് ചമ്പാരന്‍ (1922)
·
ഇന്ത്യാ ഡിവൈഡഡ് (1946)
·
ആത്മകഥ (1946) ബങ്കിംപൂര്‍ ജയില്‍വാസസമയത്ത് എഴുതിയത്.
·
മഹാത്മാഗാന്ധി ആന്റ് ബീഹാര്‍ (1949)
·
സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് (1960)
·
ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്)
പ്രത്യേകതകള്‍
1.
ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം.
2.
ഭരണഘടനാ നിര്‍മ്മാണ സഭയുടെ സ്ഥിരാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
3.
തുടര്‍ച്ചയായ രണ്ടുതവണ രാഷ്ട്രപതിയായി.
4.
കേന്ദ്രത്തില്‍ കൃഷി, ഭക്ഷ്യവകുപ്പുമന്ത്രി
ആയശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.
Comments
Post a Comment